എല്‍.എം.എസ്സിന് മുമ്പില്‍ പട്ടിണിസമരം നടത്തി

Posted on: 30 Aug 2015



തിരുവനന്തപുരം: എല്‍.എം.എസ്സിന് മുമ്പില്‍ സി.എസ്.ഐ. വിശ്വാസികള്‍ നിര്‍ദ്ദിഷ്ട ഭരണഘടനാ ഭേദഗതിക്കെതിരായി തിരുവോണ നാളില്‍ പട്ടിണി സമരം നടത്തി. ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഏകാധിപത്യ രീതിയില്‍ പാസാക്കാനുള്ള നീക്കമാണ് ഔദ്യോഗിക നേതൃത്വം നടത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ 14ന് ആരംഭിച്ച പ്രതിഷേധ സമരത്തിന്റെ 15-ാം ദിവസമായിരുന്നു തിരുവോണദിവസം. ഭേദഗതി നടത്തുന്ന പക്ഷം, നിലവിലുള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം വോട്ടിങ്ങിലൂടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് നടന്നാല്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സംയുക്ത സമരസമിതി പ്രസിഡന്റ് ഡി.ക്രിസ്തുദാസ് പറഞ്ഞു.

More Citizen News - Thiruvananthapuram