സഭാവാര്ഷികാഘോഷം
Posted on: 30 Aug 2015
പൂവാര്‍: വിരാലി സി.എസ്.ഐ. സഭയുടെ 148-ാമത് സഭാവാര്ഷികാഘോഷവും ആത്മീയ ഉണര്‍വ് യോഗകളും ഞായറാഴ്ച മുതല്‍ സപ്തംബര്‍ ആറ് വരെ നടക്കും. ഡോ. ഡി.ബര്‍ണബാസിന്റെ അധ്യക്ഷതയില്‍ ഡോ. ഡി.ജോണ്‍ വിന്‍സ്ലോ കണ്വെന്ഷന് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സപ്തംബര്‍ 3, 4, 5 തീയതികളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മാത്യൂസ് മാര്‍കുറിലോസ് മെത്രാപ്പോലീത്തയാണ് മുഖ്യ പ്രാസംഗികന്. സി.എസ്.ഐ. സഭ മുന്‍ മോഡറേറ്റര്‍ ഡോ. ജെ.ഡബ്ല്യു. ഗ്ലൂഡ്സ്റ്റന് സഭാദിനത്തില്‍ മുഖ്യാതിഥിയാകും. സഭാദിനത്തോടനുബന്ധിച്ച് വിശുദ്ധ തിരുവത്താഴം, സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും.