ഓണക്കാലം മദ്യവിമുക്തമാക്കണം-ഗോപിനാഥന്‍നായര്‍
Posted on: 30 Aug 2015
തിരുവനന്തപുരം: ഓണക്കാലം മദ്യവിമുക്തമാക്കാന്‍ രാഷ്ട്രീയഭേദമന്യേ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ അഭിപ്രായപ്പെട്ടു. ഓണം നാളുകളില്‍ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച തിരുവോണ ദിവസം സെക്രട്ടേറിയറ്റില്‍ നടത്തിയ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ നിരാഹാര സമരത്തിന് നേതൃത്വംനല്കി. അഡ്വ. പ്രകാശ്ബാബു, കെ. ബിനുമോന്, അഡ്വ. ആര്.എസ്. രാജീവ്, ബി.ജെ.പി. സംസ്ഥാന നേതാക്കളായ കെ.ആര്. ഉമാകാന്തന്‍, കെ.എന്‍. സുബാഷ്, സി. ശിവന്‍കുട്ടി, വി.വി. രാജേഷ്, ഡോ. പി.പി. വാവ, അഡ്വ.എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാനതപസ്വി സമാപനം ഉദ്ഘാടനംചെയ്തു.