എന്‍.എസ്.എസ്. വനിതാ സമാജം ഓണാഘോഷം
Posted on: 28 Aug 2015
തിരുവനന്തപുരം: ആറ്റുകാല്‍ ദേവി വിലാസം എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ എന്‍.എസ്.എസ്. താലൂക്ക് വനിതാ യൂണിയന് പ്രസിഡന്റ് എം.ഈശ്വരിയമ്മ ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് രമാകുമാരി അധ്യക്ഷതവഹിച്ചു. അത്തപ്പൂക്കളവും ഓണസദ്യയുമുണ്ടായിരുന്നു. യോഗത്തില്‍ ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.ജയന്, ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാനും എന്‍.എസ്.എസ്. പ്രതിനിധിസഭാംഗവുമായ കെ.പി.രാമചന്ദ്രന്‍നായര്‍, എന്‍.എസ്.എസ്. ആറ്റുകാല്‍ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ലീല കരുണാകരന്, കരയോഗം സെക്രട്ടറി വി.അയ്യപ്പന്‍നായര്‍, മിനി അനില്‍കുമാര്‍, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.