പാരമ്പര്യ വാദ്യോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങി

Posted on: 28 Aug 2015



തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടന്‍കലാ ഫോട്ടോകളുടെയും പാരമ്പര്യ വാദ്യോപകരണങ്ങളുടെയും പ്രദര്‍ശനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. എന്‍.അജിത്കുമാര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പുറത്തിറക്കിയ 'കാളി നടനം പാഠങ്ങളും പഠനങ്ങളും' എന്ന പുസ്തകം മേയര്‍ കെ.ചന്ദ്രിക പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടര്‍ പി.ഐ.ഷേക്പരീത് പുസ്തകം ഏറ്റുവാങ്ങി. രവിശങ്കര്‍ എസ്. നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ. എ.എം.ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. പാലോട് രവി എം.എല്‍.എ., കലാം കൊച്ചേറ, ഡോ.എന്‍.അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram