ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്; ഇടിച്ച കാര്‍ നിര്‍ത്താതെപോയി
Posted on: 28 Aug 2015
പോത്തന്‍കോട്: ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്. അയിരൂപ്പാറ ശാന്തിപുരത്ത് രാത്രി ഏഴരയ്ക്കാണ് സംഭവം. പൗഡിക്കോണം അയ്യങ്കാളി നഗര്‍ ചാരുവിള വീട്ടില്‍ ബിജുവിനാണ് പരിക്കേറ്റത്. രാത്രി പൗഡിക്കോണത്തുനിന്ന് പോത്തന്‍കോട്ടേക്ക് വരികയായിരുന്ന ബിജുവിന്റെ ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.