എസ്.എന്‍.ഡി.പി. കീഴാറ്റിങ്ങല്‍ ശാഖ: പ്രതിഷ്ഠാവാര്‍ഷികവും ഓണാഘോഷവും

Posted on: 28 Aug 2015



ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ എസ്. എന്‍.ഡി.പി. ശാഖയുടെ പ്രതിഷ്ഠാവാര്‍ഷികവും ഓണാഘോഷവും ചിറയിന്‍കീഴ് യൂണിയന്‍ പ്രസിഡന്റ് വിഷ്ണുഭക്തന്‍ ഉദ്ഘാടനം ചെയ്തു. ശാഖാമന്ദിരത്തിന്റെ മൂന്നാംനില യോഗം ഡയറക്ടര്‍ബോര്‍ഡംഗം അജി എസ്.ആര്‍.എം. ഉദ്ഘാടനം ചെയ്തു. ബി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്. മുരളി, ആര്‍. സുരേന്ദ്രനാഥന്‍, ഡോ. ബി. സീരപാണി, ശ്രീകുമാര്‍ പെരുങ്ങുഴി, ജലജ, വിപിനരാജ് എന്നിവര്‍ പങ്കെടുത്തു. പഠനസഹായം, ചികിത്സാസഹായം, ഓണക്കോടി, പഠനോപകരണം എന്നിവയുടെ വിതരണവും നടന്നു.

More Citizen News - Thiruvananthapuram