ബി.എസ്.എന്‍.എല്‍. വസ്തു കൈയേറാന്‍ ശ്രമമെന്ന് എസ്.സുരേഷ്‌

Posted on: 28 Aug 2015



തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ആരാധനാലയം കൈമനം ബി.എസ്.എന്‍.എല്‍. ട്രെയിനിങ് സെന്റര്‍ വളപ്പിലേയ്ക്ക് മാറ്റിസ്ഥാപിക്കാനുള്ള ശ്രമം ദുരുദ്ദേശപരമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പറഞ്ഞു. ഒരു മുസ്ലിം മത വിശ്വാസിപോലും ഇല്ലാത്ത പ്രദേശത്തേക്ക് ഈ ആരാധനാലയം കൊണ്ടുവരുന്നതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് ഗുണം ഉണ്ടാകാന്‍ പോകുന്നില്ല. സാമൂഹ്യ സ്​പര്‍ദ്ധയുണ്ടാക്കി മുതലെടുക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നില്‍. കൈമനം ബി.എസ്.എന്‍.എല്‍. ഭൂമി സംരക്ഷിക്കുന്നതിനായി വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെയും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് ജനകീയ സമരസമിതിക്ക് ബി.ജെ.പി. രൂപം നല്‍കുമെന്ന് സുരേഷ് പറഞ്ഞു.

More Citizen News - Thiruvananthapuram