അയ്യങ്കാളി ജലോത്സവം: വിളംബര ഘോഷയാത്ര നടത്തി
Posted on: 28 Aug 2015
തിരുവനന്തപുരം: അയ്യങ്കാളി ജലോത്സവത്തിന്റെ വിളംബര ഘോഷയാത്ര വെള്ളായണി ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. സി.ദിവാകരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.സുരേഷ്, വര്‍ക്കിങ് ചെയര്മാന് പുഞ്ചക്കരി ജി.രവീന്ദ്രന് നായര്‍, സി.കുമാര്‍, ബി.ശശിധരന്, ആര്.മോശ എന്നിവര്‍ പ്രസംഗിച്ചു.
വിളംബര ഘോഷയാത്ര ശാന്തിവിള, നേമം, പള്ളിച്ചല്‍, പുന്നമൂട്, വെങ്ങാനൂര്‍, അയ്യങ്കാളി സ്മൃതി മണ്ഡപം, പനങ്ങോട്, മുട്ടക്കാട്, കോളിയൂര്‍, പൂങ്കുളം, വണ്ടിത്തടം, പാച്ചല്ലൂര്‍, തിരുവല്ലം, കാര്‍ഷിക കോളേജ്, കാക്കാമൂല, കല്ലിയൂര്‍, ഊക്കോട് വഴി വെള്ളായണി ക്ഷേത്രത്തില്‍ സമാപിച്ചു.
പൂങ്കുളം എസ്.കുമാര്‍, ഊക്കോട് വിനുകുമാര്‍, നിലമ വിനോദ്, വിജേഷ് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി.
തിരുവോണക്കാഴ്ച, സാംസ്കാരിക സമ്മേളനം, ദീപാലങ്കാരം എന്നിവ കാക്കാമൂല കായല്‍ക്കരയില്‍ 28ന് വൈകീട്ട് 5ന് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉദയകുമാര്‍ അധ്യക്ഷനാകും. രാത്രി എട്ടു മണി മുതല്‍ കഥാപ്രസംഗം ഉണ്ടായിരിക്കും.