ഫുട്ബോള്‍ മത്സരം സൗജന്യമായി കാണാം
Posted on: 28 Aug 2015
തിരുവനന്തപുരം: എസ്.ബി.ടി-ജി.വി.രാജാ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റ് സൗജന്യമായി കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് വി.ശിവന്‍കുട്ടി എം.എല്‍.എ. അറിയിച്ചു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് നടത്തിയത്. ഫ്ലഡ്ലിറ്റ് സംവിധാനം ഒഴിവാക്കിക്കൊണ്ട് നാളെ മുതല്‍ ആദ്യമത്സരം 2.30നും രണ്ടാമത്തെ മത്സരം 4.30നുമാണ് നടക്കുന്നത്.
വരും ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ടീമുകളായ ഡി.എസ്.കെ. പുണെ, ബി.എസ്.എഫ്. ജലന്ധര്‍, സി.ആര്.പി.എഫ്., എയര്‍ ഇന്ത്യ, ടൈറ്റാനിയം, എസ്.ബി.ടി. തുടങ്ങിയ ടീമുകളാണ് മത്സരിക്കുന്നത്.