പട്ടികവിഭാഗങ്ങള്‍ വിദ്യാഭ്യാസ പുരോഗതി നേടണം - മന്ത്രി
Posted on: 28 Aug 2015
തിരുവനന്തപുരം: പട്ടികവിഭാഗങ്ങള്‍ സ്വയംപര്യാപ്തതയിലെത്താന്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കണമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. പട്ടിക, പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപെന്‍ഡും ലംപ്സംഗ്രാന്റും പരിഷ്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി/വര്‍ഗ ഐക്യവേദി സംസ്ഥാന കമ്മിറ്റി നടത്തിയ അയ്യന്‍കാളിയുടെ 153-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഡോ.എന്‍.വീരമണികണ്ഠന്, സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ്, അഡ്വ. കെ.ആര്.ഹരിദാസ്, പുരവൂര്‍ രഘു എന്നിവരെ ആദരിച്ചു.
സംസ്ഥാന ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന് അധ്യക്ഷനായി. അഡ്വ. എം.വിന്‍സെന്റ്, കൊട്ടാരക്കര ശ്യാമളവല്ലി, അഡ്വ. എ.തങ്കപ്പന്, ശൈലജ നന്ദന്‍കോട്, കുഞ്ഞിരാമന് വര്‍ക്കല തുടങ്ങിയവര്‍ സംസാരിച്ചു.