ബി.ജെ.പി. പരിവര്‍ത്തനയാത്ര നടത്തി

Posted on: 28 Aug 2015



നെയ്യാറ്റിന്‍കര: ബി.ജെ.പി. പെരുമ്പഴുതൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിവര്‍ത്തനയാത്ര നടത്തി. ഏരിയാ പ്രസിഡന്റ് ആലംപൊറ്റ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഇളവനിക്കരയില്‍നിന്ന് ആരംഭിച്ച യാത്ര മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു.
പെരുമ്പഴുതൂരില്‍ നടന്ന സമാപനസമ്മേളനം എരുത്താവൂര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആലംപൊറ്റ ശ്രീകുമാര്‍ അധ്യക്ഷനായി. എന്‍.പി.ഹരി, മഞ്ചത്തല സുരേഷ്, പൂഴിക്കുന്ന് ശ്രീകുമാര്‍, മുട്ടയ്ക്കാട് വിജയന്‍, രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram