കോവിലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജയന്തി ഉത്സവം 29ന്‌

Posted on: 28 Aug 2015



വെള്ളറട: കോവിലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജയന്തി ഉത്സവവും, ഭാഗവത സപ്താഹയജ്ഞവും 29ന് തുടങ്ങി സപ്തംബര്‍ അഞ്ചിന് സമാപിക്കും.
ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ഭഗവതിസേവ, പുഷ്പാഭിഷേകം, ഭജന, അന്നദാനം, നാഗരൂട്ട് എന്നിവ ഉണ്ടായിരിക്കും. 29ന് രാവിലെ ഭാഗവതപാരായണ സമാരംഭം, വൈകീട്ട് 5.30ന് ആരംഭിക്കുന്ന സമ്മേളനം പങ്കജകസ്തൂരി എം.ഡി. ഡോ.ഹരീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് ബി.ശശിധരന്‍ അധ്യക്ഷനാകും. യജ്ഞാചാര്യന്‍ മണപ്പുറം ഉദയകുമാര്‍ മാഹാത്മ്യപ്രഭാഷണം നടത്തും. ഒന്നിന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, വൈകീട്ട് 6.45ന് അപ്പംമൂടല്‍. രണ്ടിന് വൈകീട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, വൈകീട്ട് 6.30ന് ആഴിപൂജ. മൂന്നിന് രാവിലെ 10.30ന് രുക്മിണിസ്വയംവരഘോഷയാത്ര.
അഞ്ചിന് രാവിലെ 7.30ന് പൊങ്കാല, 11ന് പൊങ്കാലനിവേദ്യം, 11.15ന് അവഭൃഥസ്‌നാനം, തുടര്‍ന്ന് സമര്‍പ്പണപ്രാര്‍ഥന, ഉച്ചയ്ക്ക് ഒന്നിന് തിരുനാള്‍ സദ്യ, രാത്രി 8.30ന് ഡാന്‍സ്, 9.30ന് ബാലെ.

More Citizen News - Thiruvananthapuram