ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ ഓണം ആഘോഷിച്ചു
Posted on: 28 Aug 2015
മലയിന്‍കീഴ്: ഐ.എന്‍.ടി.യു.സി. റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ഓണാഘോഷം നടത്തി. മുന്‍കാല തൊഴിലാളികളെ ഓണപ്പുടവയും ദക്ഷിണയും നല്കി ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട റീജണല്‍ പ്രസിഡന്റ് മലയം ശ്രീകണ്ഠന്‍നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സുധാകരന്, ഷംസുദ്ദീന്, സ്റ്റെന്‍സിലാവൂസ്, കാട്ടാക്കട ഉണ്ണി, മലയിന്‍കീഴ് രാജേഷ്, കുളങ്ങരക്കോണം വിജയന് എന്നിവര്‍ സംസാരിച്ചു.