നെയ്യാറ്റിന്‍കര ബസ് ടെര്‍മിനല്‍ സപ്തംബറില്‍ തുറക്കും
Posted on: 28 Aug 2015
നെയ്യാറ്റിന്‍കര: നിര്‍മാണം പൂര്‍ത്തിയാകുന്ന നെയ്യാറ്റിന്‍കര ബസ് ടെര്‍മിനല്‍ സപ്തംബറില്‍ തുറന്നുകൊടുക്കും. മൂന്ന് നിലകളിലായാണ് ടെര്‍മിനല്‍ ഒരുങ്ങുന്നത്. നാല്പത്തിയൊന്ന് കടമുറികളോടുകൂടിയുള്ളതാണ് ഇത്. ഇതില്‍ 27 കടമുറികള്‍ ടെന്‍ഡര്‍ മുഖാന്തരം വ്യാപാരികള്‍ വാടകയ്ക്ക് എടുത്തുകഴിഞ്ഞു. ഇനി 14 കടമുറികള്കൂടി ടെന്‍ഡര്‍ വഴി വ്യാപാരാവശ്യത്തിനായി കൊടുക്കാനുണ്ട്.
വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമെ കെ.എസ്.ആര്.ടി.സി.യുടെ ഓഫീസും ഇതില്‍ പ്രവര്‍ത്തിക്കും. മുകളിലത്തെ നിലയില്‍ ഹാളും ഒരുക്കിയിട്ടുണ്ട്. 4.19 കോടി രൂപ മുടക്കിയാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നത്.
2012 ഡിസംബറിലാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍, വകുപ്പുതലത്തിലെയും കരാറുകാരുടെയും അലംഭാവം കാരണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യാഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
ഇപ്പോള്‍ നടപ്പാതയുടെ നിര്‍മാണപ്രവൃത്തികളാണ് നടക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ സപ്തംബറില്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം. ബസ്സുകള്‍ക്ക് ടെര്‍മിനലിലേക്ക് കയറാനും പുറത്തിറങ്ങാനും പ്രത്യേകം വഴികള്‍ ഒരുക്കിയിട്ടുണ്ട്.