ഗുരുദേവജയന്തി ആഘോഷം

Posted on: 28 Aug 2015



വെള്ളറട: എസ്.എന്‍.ഡി.പി. യൂണിയന്‍ മീതി ശാഖയുടെ ചതയദിനാഘോഷങ്ങള്‍ ഓരുകുഴി, കോവില്ലൂര്‍, കുടപ്പനമൂട് തുടങ്ങിയ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. ശാഖാമന്ദിരത്തില്‍ 30ന് രാവിലെ എട്ടിന് പതാക ഉയര്‍ത്തല്‍, തുടര്‍ന്ന് ഗുരുദേവകീര്‍ത്തനങ്ങള്‍, ഒമ്പതിന് ഘോഷയാത്ര, വൈകീട്ട് നാലിന് ശ്രീനാരായണ ധര്‍മ്മ പ്രചാരണ സമ്മേളനം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് വയ്‌ക്കോട് സുധാകരന്‍ അധ്യക്ഷനാകും.

More Citizen News - Thiruvananthapuram