അരുമനയില്‍ ചതയദിന പരിപാടികള്‍

Posted on: 28 Aug 2015



അരുമന: എസ്.എന്‍.ഡി.പി. അരുമന ശാഖയില്‍ ചതയദിന ആഘോഷങ്ങള്‍ 29, 30 ദിവസങ്ങളില്‍ നടക്കും. കുഞ്ചാലുവിളയിലെ ഗുരുമന്ദിരത്തില്‍ 29ന് രാവിലെ 5ന് ഗണപതിഹോമം, 7.30ന് ഗുരുപൂജ, 8ന് പതാക ഉയര്‍ത്തല്‍, വൈകുന്നേരം 5.30ന് വിളക്കുപൂജ, രാത്രി 8ന് പൊതുസമ്മേളനം, 9ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍.
30ന് രാവിലെ 6ന് ഗുരുപൂജ, 9ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, വൈകുന്നേരം 5ന് നെടിയശാലയില്‍ നിന്ന് താലപ്പൊലിയോടുകൂടി തുടങ്ങുന്ന ഘോഷയാത്ര അരുമന വഴി ഗുരുമന്ദിരത്തില്‍ എത്തും. രാത്രി 9ന് ഗുരുപൂജ.

More Citizen News - Thiruvananthapuram