ആനാട്-നന്ദിയോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Posted on: 27 Aug 2015
പാലോട്: ആനാട്-നന്ദിയോട് പഞ്ചായത്തുകളുടെ കുടിനീര് പ്രശ്നത്തിന് പരിഹാരമായി നിര്‍മിക്കുന്ന നന്ദിയോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന് നായര്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ മന്ത്രി പി.ജെ.ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ആനാട്, കുറുപുഴ, പാലോട് വില്ലേജുകളിലെ സമഗ്ര കുടിവെള്ളപ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പാലോട് രവി എം.എല്‍.എ, ശൈലജാ രാജീവ്, സാദിയാബീവി, സോഫി തോമസ്, ആര്.ജെ.മഞ്ജു, പി.എസ്.ബാജിലാല്‍,
ഇ.ഷംസുദീന്‍, ഉഷാവിജയന്, മഞ്ജു മധുസൂദനന്, ഡി.രഘുനാഥന് നായര്‍, ടി.കെ.വേണുഗോപാല്‍, സിന്ധുപ്രദീപ്, എം.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.