ബാര്‍ അസോസിയേഷന് ഓണാഘോഷം
Posted on: 27 Aug 2015
നെടുമങ്ങാട്: നെടുമങ്ങാട് ബാര്‍ അസോസിയേഷന്റെ ഓണാഘോഷം കുടുംബ കോടതി ജഡ്ജി ആര്.രവി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.കോലിയക്കോട് മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ.ഉവൈസ്ഖാന്‍, ഗവണ്മെന്റ് പ്ലീഡര്‍ കുളപ്പട മുരളീധരന്, അഭിഭാഷകരായ ജി.എസ്.മോഹന്‍ദാസ്, എന്‍.ബാജി, ആര്.ചന്ദ്രികദേവി, ഐക്കര അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അത്തപ്പൂക്കളം, ഓണസദ്യ, വടംവലി മത്സരം എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.