ഗ്രാമങ്ങളില്‍ ഓണാഘോഷം

Posted on: 27 Aug 2015



വെഞ്ഞാറമൂട്: ഓണാഘോഷത്തിനുവേണ്ടി ഗ്രാമങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
പേരുമല ഇന്‍സാറ്റ് കലാവേദിയുടെ ഓണാഘോഷം 29ന് നടക്കും. ജില്ലാതല നാടന്‍ പന്തുകളി മത്സരം, ഉറിയടി, മുളയില്‍ കയറ്റം, വിദ്യാഭ്യാസ പുരസ്‌കാരദാനം എന്നിവ നടക്കും.
കൊക്കോട്ടുകോണം സാരംഗിയുടെ ഓണാഘോഷം 29ന് നടക്കും. കലാകായിക മത്സരം, പഴയകാല ഓണക്കളികള്‍, ദൃശ്യവിസ്മയം എന്നിവ നടക്കും.
വലിയകട്ടയ്ക്കാല്‍ ഗ്രാമീണ കേന്ദ്രത്തിന്റെ ഓണാഘോഷം 28നും 29നും നടക്കും. അത്തപ്പൂക്കളമത്സരം, കലാകായിക മത്സരം, ഊരാകുടുക്ക്, ഫിലിം ക്വിസ്, നാടന്‍ പന്തുകളിമത്സരം, തമ്പോല,സിനിമാറ്റിക് ഡാന്‍സ്, മിമിക്‌സ് ഡ്രാമ, ഗുഡ്‌ബൈ ഓണം എന്നിവ നടക്കും.

More Citizen News - Thiruvananthapuram