തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കണം - ബി.ജെ.പി.
Posted on: 27 Aug 2015
കല്ലറ: കല്ലറ ജങ്ഷനിലും പരിസരത്തുമുള്ള പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകളും ഹൈമാസ്റ്റ്ലൈറ്റും ഉടന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി. കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതി അംഗം കല്ലറ സതീശന് ആവശ്യപ്പെട്ടു.
കല്ലറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പഞ്ചായത്ത് ഓഫീസിനും മാര്‍ക്കറ്റിനും സമീപമുള്ള പല തെരുവുവിളക്കുകളും പ്രവര്‍ത്തിക്കുന്നില്ല. ഓണക്കാലത്ത് വൈകുന്നേരങ്ങളിലും അതിരാവിലെയും കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരാണ് ലൈറ്റില്ലായ്മയില് ബുദ്ധിമുട്ടുന്നത്. അടിയന്തരമായി അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സതീശന് അറിയിച്ചു.