പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും - വണിക വൈശ്യ സംഘം
Posted on: 27 Aug 2015
തിരുവനന്തപുരം: ചെറിയ പിന്നാക്ക സമുദായങ്ങളെ സംഘടിപ്പിച്ച് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന കേരള വണിക വൈശ്യ സംഘം സംസ്ഥാന ക്യാമ്പ് തീരുമാനിച്ചു.
ഈ വിഭാഗങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് പി.പി.ഗോപി കമ്മിഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറിയ സമുദായങ്ങളോട് നീതി കാണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് കഴിയുന്നത്ര സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും യോഗം തീരുമാനിച്ചു. സംഘം പ്രസിഡന്റ് എസ്.കുട്ടപ്പന് ചെട്ടിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി അഡ്വ. എസ്.സോമസുന്ദരം പ്രമേയം അവതരിപ്പിച്ചു.