ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
Posted on: 27 Aug 2015
ആറ്റിങ്ങല്‍: കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവര്‍ത്തനം ബി.സത്യന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷന്‍ എം.പ്രദീപ്, ആര്.രാമു, അവനവഞ്ചേരി രാജു, ആര്.രാമന്‍കുട്ടി, സുദര്ശനന്, അഡ്വ. സി.ജെ.രാജേഷ്കുമാര്‍, എം.മുരളി, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എം.എല്‍.എ. ഫണ്ടില്‍നിന്ന് 9,20,000 രൂപ ചെലവിട്ടാണ് ലൈറ്റ് സ്ഥാപിച്ചത്. ബസ് സ്റ്റാന്‍ഡില്‍ വെളിച്ചമില്ലാത്തത് യാത്രക്കാരെയും ജീവനക്കാരെയും വളരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ലൈറ്റ് സ്ഥാപിച്ചത്.