ജി.സുബോധന്‍ ലണ്ടന്‍ 'റ്റെഡ്' ഫൗണ്ടേഷന്റെ പുരസ്കാരം
Posted on: 27 Aug 2015
തിരുവനന്തപുരം: ബ്രിട്ടണിലെ പ്രമുഖ സാമൂഹ്യസംഘടനയായ റ്റെഡ് ഫൗണ്ടേഷന് തൊഴിലാളി മേഖലയിലൂടെ സാമൂഹ്യപുരോഗതി എന്ന വിഷയത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഐ.എന്‍.ടി.യു.സി. നാഷണല്‍ കൗണ്‍സില്‍ മെമ്പറും സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ജി.സുബോധന്‍ ലഭിച്ചു.
ഇതുസംബന്ധിച്ച് ലണ്ടനില്‍ പീറ്റേഴ്സ് ഫീല്‍ഡില്‍ കൂടിയ സമ്മേളനത്തില്‍ ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍പേഴ്സണ്‍ ലിന്ഡാകാര്ട്ട്റൈറ്റ് പുരസ്കാരം സമ്മാനിച്ചു. ടി.പദ്മകുമാര്‍, പ്രേംലാല്‍, ഫിലിപ്പ് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.