മതമൈത്രിയുടെ ഊഞ്ഞാലാടി രമേശ് ചെന്നിത്തല

Posted on: 27 Aug 2015



തിരുവനന്തപുരം: പാളയം ഇമാം ഷുഹൈബ് മൗലവിയും സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി എല്‍ദോസ് മറ്റമനവും ചേര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സ്വീകരിച്ച് ഊഞ്ഞാലില്‍ ഇരുത്തി. തക്യാവില്‍ ഷംസുദ്ദീന്‍ ഫൗണ്ടേഷന്‍ ഒരുക്കിയ ഓണസദ്യയും ഊഞ്ഞാലും എന്ന പരിപാടി മന്ത്രി ഊഞ്ഞാല്‍ ആടി ഉദ്ഘാടനം ചെയ്തു.
പെരുമാതുറ സ്‌നേഹതീരം പ്രസിഡന്റ് ഇ.എം.നജീബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ്.സക്കീര്‍ഹുസൈന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ജി.ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram