മലയിന്‍കീഴ് ഫെസ്റ്റ് സമാപിച്ചു
Posted on: 27 Aug 2015
മലയിന്‍കീഴ്: കുടുംബശ്രീ, സി.ഡി.എസ്. വാര്‍ഷികാഘോഷത്തോടെ നാലുദിവസത്തെ മലയിന്‍കീഴ് ഫെസ്റ്റിന് സമാപനമായി. സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പട്ടികജാതി യുവജനങ്ങള്‍ക്കുള്ള ഓട്ടോറിക്ഷയുടെ താക്കോല്‍ദാനവും ഹൈടെക് ഫാമിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍, ബ്ളോക്ക് വൈസ് പ്രസിഡന്റ് ആഗ്നസ്റാണി, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനിത, വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍, എല്‍.സുഗന്ധി, കെ.ജയകുമാരന്നായര്, വി.ആര്.രമകുമാരി, സിന്ധുകുമാരി, കെ.ഷിബുലാല്‍, ശശികല, ബി.ഡി.ഒ. ബി.കൃഷ്ണന്കുട്ടിനായര് എന്നിവര്‍ സംസാരിച്ചു. യോഗശേഷം പഞ്ചാരിമേളവും ഉണ്ടായിരുന്നു.