നിഷില്‍ പ്രോജക്ട് അസ്റ്റിസ്റ്റന്റിന്റെ ഒഴിവ്‌

Posted on: 27 Aug 2015



തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) സോഫ്‌റ്റ്വെയര്‍ പ്രോജക്ടിനായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശ്രവണവൈകല്യമുള്ള കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഫ്ലഷ് ആക്ഷന്‍ സ്‌ക്രിപ്റ്റിങ്ങിലുള്ള പരിജ്ഞാനം അഭിലഷണീയം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, നിഷ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം-695583 എന്ന വിലാസത്തില്‍ സപ്തംബര്‍ 5ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.

More Citizen News - Thiruvananthapuram