കുളത്തൂര്‍ പഞ്ചായത്തില്‍ മത്സ്യമേഖലയിലെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
Posted on: 27 Aug 2015
നെയ്യാറ്റിന്‍കര: മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വിവിധ പെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് ലഭ്യമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. കുളത്തൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ 600 കോടി രൂപ ചെലവഴിച്ചു. പുതിയ പദ്ധതികള്‍ക്കായി 123 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ 116.18 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
പരുത്തിയൂര്‍ സ്റ്റേഡിയം, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും വെള്ളമണല്‍ കോളനി വീടുകളുടെ നവീകരണോദ്ഘാടനവും നെറ്റ് മെന്‍ഡിങ് യാര്‍ഡ്, കമ്യൂണിറ്റി ഫെസിലിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനവുമാണ് മന്ത്രി നിര്‍വഹിച്ചത്.
ആര്.ശെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനായി. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്സണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്.കെ.അന്‍സജിതാ റസല്‍, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്.സൈമണ്‍, എസ്.ഉഷാകുമാരി, വേളി വര്‍ഗീസ്, കുളത്തൂര്‍ ബി. ലൈലകുമാരി, പരുത്തിയൂര്‍ ഇടവക വികാരി ഫാ. ഫ്രെഡി സോളമന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.സലീം, തീരദേശ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ കെ.എം.ലതി എന്നിവര്‍ പ്രസംഗിച്ചു.