എന്‍.എസ്.എസ്. കരയോഗ ഓണാഘോഷം
Posted on: 27 Aug 2015
തക്കല: കല്ക്കുറുച്ചി-മുത്തലക്കുറിച്ചി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഓണാഘോഷം തക്കലയില്‍ നടന്നു. ആലപ്പുഴ ജില്ലാകളക്ടര്‍ എന്‍.പദ്മകുമാര്‍ മുഖ്യാതിഥിയായി. കരയോഗം പ്രസിഡന്റ് കെ.ജഗദീശ്വരന് അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. വി.ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. യുവകവി സുമേഷ്കൃഷ്ണ, ജില്ലാ എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍നായര്‍, ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍ ഉള്‍പ്പെടെ ജില്ലാ മണ്ഡല പ്രതിനിധികളും പങ്കെടുത്തു.
കരയോഗത്തിന്റെ 15-ാമത് ഓണാഘോഷച്ചടങ്ങില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും അത്തപ്പൂ മത്സര വിജയികള്‍ക്കും കഴിഞ്ഞ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കും സമ്മാനങ്ങളും കാഷ് അവാര്‍ഡുകളും നല്കി.