കൈയേറിയ തോട് പുറമ്പോക്ക് ഒഴിപ്പിച്ചു
Posted on: 26 Aug 2015
കിളിമാനൂര്‍: കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മലയ്ക്കല്‍ പുലിക്കോട് സ്വകാര്യവ്യക്തി കൈയേറിയ പുറമ്പോക്ക് ഭൂമി പോലീസ്, പഞ്ചായത്ത്, റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചെടുത്തു.
നിലമേല്‍ കൈത്തോടിനു സമീപത്തുള്ള ചെറുതോടാണ് സ്വകാര്യവ്യക്തി കൈയേറിയത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി വസ്തു അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിച്ചു. കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സ്, സെക്രട്ടറി ഡി.ബാബുനന്ദകുമാര്, വില്ലേജ് ഓഫീസര്‍ വി.സന്തോഷ്, എസ്.ഐ.മാരായ എ.കെ.അജിത്കുമാര്‍, ജി.സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടന്നത്.