ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു

Posted on: 26 Aug 2015



കിളിമാനൂര്‍: പനപ്പാംകുന്ന് വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ്, അധ്യാപക വിദ്യാര്‍ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. സമൃദ്ധി 2015 എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശോഭ മനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ െവച്ച് കോളേജില്‍ ജോലി ചെയ്യുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സമീപത്തുള്ള ചാവരുപച്ച കോളനി നിവാസികള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. കൂടാതെ ജനനി ശരണാലയ നിവാസികള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കി. ചടങ്ങില്‍ എസ്.പുഷ്പമണി, പി.ടി.എ. പ്രസിഡന്റ് ജെ.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram