കെ.എസ്.ആര്.ടി.സി. ബസില്‍നിന്ന് പുകയുയര്‍ന്നു
Posted on: 26 Aug 2015
ആറ്റിങ്ങല്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ദേശീയപാതയില്‍ പൂവമ്പാറയിലാണ് സംഭവം. പുകയുയരുന്നത് കണ്ടയുടന്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന ബാറ്ററിയില്‍നിന്നുള്ള കണക്ഷന് വേര്‍പെടുത്തി വെള്ളമൊഴിച്ച് തീകെടുത്തി.
കിളിമാനൂര്‍ ഡിപ്പോയിലെ ബസിലാണ് സംഭവം. ആറ്റിങ്ങലില്‍ നിന്നും കുളത്തൂപ്പുഴക്ക് പോകുന്നതായിരുന്നു ബസ്. ആറ്റിങ്ങല്‍ അഗ്നിശമനസേനാ കാര്യാലയത്തിന് സമീപത്തെത്തിയപ്പോഴാണ് സംഭവം.