ചന്ദനമരങ്ങള്‍ മോഷ്ടിച്ചതായി പരാതി
Posted on: 26 Aug 2015
കല്ലമ്പലം: നാവായിക്കുളം വലിയപള്ളി മുസ്ലിം ജമാ അത്ത് കബര്‍സ്ഥാനില്‍ വളര്‍ന്നുനിന്നിരുന്ന ആറ് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മദ്രസാവിദ്യാര്‍ഥികളെ പഠിപ്പിക്കാനെത്തിയ മുസ്ലിയാരാണ് സംഭവം കണ്ടത്. ചെറിയ ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. പള്ളി അധികൃതര്‍ കല്ലമ്പലം പോലീസില്‍ പരാതി നല്കി.