സി.പി.ഐ. ഓഫീസ് അടിച്ചുതകര്‍ത്തു
Posted on: 26 Aug 2015
വക്കം: വക്കം സി.പി.ഐ. ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസില്‍ ഉണ്ടായിരുന്ന സി.പി.ഐ. പ്രവര്‍ത്തകരെ ആയുധം കാട്ടി വിരട്ടിയോടിച്ചിട്ടാണ് അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാത്രി 9.30നാണ് സംഭവം. ഫര്‍ണിച്ചറും കൊടിതോരണങ്ങളും വാരി പുറത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടായിരുന്നു അക്രമം. അഞ്ചുപേരടങ്ങിയ ഗുണ്ടാസംഘമാണ് അക്രമം നടത്തിയത്. കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.