ജൈവപച്ചക്കറി വിളവെടുത്തു

Posted on: 26 Aug 2015



പോത്തന്‍കോട്: പോത്തന്‍കോട് പഞ്ചായത്തില്‍ കരൂര്‍ വാര്‍ഡിലെ ഭൂമിക ജെ.എല്‍.ജി. സംഘകൃഷിയുടെ ജൈവപച്ചക്കറി വിളവെടുപ്പ് പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിളവെടുപ്പിന് കൃഷി ഓഫീസര്‍ സലാവുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ എം.ബാലമുരളി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സീമ, എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗിരിജകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഘകൃഷിയില്‍ പടവലം, പയര്‍, വെള്ളരി, ചീര എന്നിവയാണ് കൃഷി ചെയ്തിരുന്നത്.

More Citizen News - Thiruvananthapuram