അവയവ-രക്തദാന കൂട്ടായ്മ ആരംഭിച്ചു

Posted on: 26 Aug 2015



തിരുവനന്തപുരം: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ അവയവ- രക്തദാന കൂട്ടായ്മ ആരംഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വഞ്ചിയൂര്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ അവയവ- രക്തദാന കൂട്ടായ്മയുടെ ലോഗോ എന്‍.ജി.ഒ. ജില്ലാ പ്രസിഡന്റ് പ്രകാശനം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ 'ഹൃദയാമൃതം' എന്ന പേരില്‍ തുടങ്ങുന്ന അക്കൗണ്ടില്‍ ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് സെക്രട്ടറി വി.എം. അനില്‍ കുമാര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ എന്‍.ജി.ഒ. സൗത്ത് ജില്ലാ പ്രസിഡന്റ് എസ്.വി. ഗോപകുമാര്‍, ആര്‍.എസ്. പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram