എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധ സായാഹ്നസദസ് നടത്തി

Posted on: 26 Aug 2015



വെള്ളറട: എല്‍.ഡി.എഫ്. ഏരിയാ കമ്മിറ്റി പ്രവര്‍ത്തകര്‍ മണ്ണാംകോണത്ത് പ്രതിഷേധ സായാഹ്നസദസ് നടത്തി. ജില്ലാപ്പഞ്ചായത്തിന്റെ കീഴില്‍ മണ്ണാംകോണത്ത് ശിലാസ്ഥാപനം നടക്കുന്ന ഖാദി കോപ്ലൂക്‌സിന്റെ അനുമതിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാപ്പഞ്ചായത്തംഗം എന്‍.രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അനീഷ് ചൈതന്യ അധ്യക്ഷനായി.
ജെ.ഷൈന്‍കുമാര്‍, അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, ഡി.കെ.ശശി, ഡോ. ഗീതാരാജശേഖരന്‍, എ.എസ്.ജീവല്‍കുമാര്‍, കൃഷ്ണപിള്ള, മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എല്‍.ഡി.എഫിന്റെ പ്രതിഷേധസമരം ആരംഭിച്ചിട്ടും സമീപത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണി നിര്‍ത്താത്തത് നേരിയ തോതില്‍ വാക്കേറ്റത്തിന് ഇടയാക്കി. തുടര്‍ന്ന് എല്‍.ഡി.എഫുകാര്‍ റോഡില്‍ കിടന്ന് മുദ്രാവാക്യം മുഴക്കി. പിന്നീട് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

More Citizen News - Thiruvananthapuram