മദ്യനിരോധന സമിതി ധര്‍ണ നടത്തി

Posted on: 26 Aug 2015



നെയ്യാറ്റിന്‍കര: പഴയകടയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല പൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യ നിരോധനസമിതി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. മദ്യവില്പനശാലയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.
മദ്യനിരോധന സമിതി തിരുപുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്. സമിതി പ്രസിഡന്റ് തിരുപുറം മുരളി അധ്യക്ഷനായി.
സെല്‍വരാജ്, ക്രിസ്തുദാസ് തോംസണ്‍, വി.പി.ജോസ്, നിക്‌സണ്‍, ജെ.സേവിയര്‍, ജി.സദാനന്ദന്‍, തിരുപുറം സോമശേഖരന്‍നായര്‍, കെ.രാജ്കുമാര്‍, ഇലിപ്പോട്ടുകോണം വിജയന്‍, പി.ഗ്രിഗറി, എല്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram