മുലയന്‍താന്നി ദേവീക്ഷേത്രത്തില്‍ ഓണാഘോഷം

Posted on: 26 Aug 2015



കാഞ്ഞിരംകുളം: നെല്ലിമൂട് മുലയന്‍താന്നി ദേവീക്ഷേത്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ക്ഷേത്രത്തിലെ ഭജനസംഘം നടത്തിയ ഓണാേഘാഷത്തില്‍ വെണ്‍പകല്‍ ഗവ ആശുപത്രിയിലെ രോഗികള്‍ക്ക് ഓണസദ്യ നടത്തി.
ആഘോഷത്തിന്റെ ഭാഗമായി അത്തപൂക്കളം, കുട്ടികളുടെ കലാ, കായിക മത്സരങ്ങള്‍ എന്നിവയും നടന്നു. ആഘോഷങ്ങള്‍ക്ക് ജി. പ്രേംകുമാര്‍, എം. പൊന്നയ്യന്‍, സുബാഷ്, ദീപു, ശശികല, ശ്യാമള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram