കാഞ്ഞിരംകുളം സ്റ്റേഷനില്‍ ഓണാഘോഷം
Posted on: 26 Aug 2015
കാഞ്ഞിരംകുളം: കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി. പൂവാര്‍ സി.െഎ. ഒ.എ. സുനില്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനക്കയറ്റം കിട്ടിയ എ.എസ്.ഐ. മാരായ വത്സലരാജന്, ശശികുമാര്‍ എന്നിവരെ ആദരിച്ചു. എസ്.ഐ. ചന്ദ്രസേനന്, മാറനല്ലൂര്‍ എസ്.ഐ.എസ്. ശാന്തകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഷനില്‍ അത്തപൂക്കളമിട്ട് സദ്യയും നടത്തി.