കൊലപാതക ശ്രമം; 2 പേര് പിടിയില്‍
Posted on: 26 Aug 2015
തിരുവനന്തപുരം: വീടിന് സമീപത്ത് മദ്യപിച്ചത് തടഞ്ഞ യുവാവിനെ മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കണ്ണമ്മൂല കൊല്ലൂര്കോട് നന്ദു ശരത്ത് (21), കുടപ്പനക്കുന്ന് പാതിരപ്പള്ളി കുശവര്‍ക്കല്‍ മുളയറ കൊച്ചുകരിക്കകം വീട്ടില്‍ അലന് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കുശവര്‍ക്കല്‍ സ്കൂളിന് സമീപം താമസിക്കുന്ന അരുണ്‍രാജ് തന്റെ വീട്ടിനടുത്തിരുന്ന് മദ്യപിക്കുന്ന ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി അരുണ്‍ രാജിനെ ഉള്ളൂരില്‍ െവച്ച് ഇരുവരും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചെന്നാണ് കേസ്. മര്‍ദ്ദനത്തില്‍ തലപൊട്ടി അബോധാവസ്ഥയിലായ അരുണ്‍ രാജിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയില്‍, എസ്.ഐ. ബിജോയ്, എസ്.ഐ. ഷഹാല്‍ ലബ്ബ, സി.പി.ഒ. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.