സിമി മറിയം ജോര്‍ജിനെ അനുമോദിച്ചു
Posted on: 26 Aug 2015
തിരുവനന്തപുരം: എസ്.യു.ടി. എ.എം.എസ്സില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ പൂര്‍വവിദ്യാര്‍ഥിനിയും ഐ.പി.എസ്. ജേതാവുമായ സിമി മറിയം ജോര്‍ജിനെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ജോയി ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സുലേഖ, കാഞ്ചികാമകോടി പീഠം ട്രസ്റ്റിനുവേണ്ടി സി.ഇ.ഒ. ഗൗരി കാമാക്ഷി എന്നിവര്‍ പങ്കെടുത്തു. അത്തപ്പൂക്കള മത്സരവും ഓണസദ്യയും നടന്നു.