ഐ.എന്‍.ടി.യു.സി. തൊഴിലാളികളെ ആദരിച്ചു

Posted on: 26 Aug 2015



തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി. ജില്ലാകമ്മിറ്റി 125 തൊഴിലാളി പ്രവര്‍ത്തകരെ ഓണക്കോടിയും ഗുരുദക്ഷിണയും നല്‍കി ആദരിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ അധ്യക്ഷനായി. തൊഴിലാളികള്‍ക്കുള്ള ഓണക്കോടിയും ആനുകൂല്യവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വിതരണം ചെയ്തു.
ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. കോന്നി ഗോപകുമാര്‍, ജി.സുബോധന്‍, ആര്‍.ശശിധരന്‍, വി.ജെ.ജോസഫ്, എസ്.എന്‍.പുരം ജലാല്‍, മാരായമുട്ടം സത്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram