മന്ത്രാങ്കം കൂടിയാട്ടം തലസ്ഥാനത്ത്
Posted on: 26 Aug 2015
തിരുവനന്തപുരം: പാരമ്പര്യകലകളുടെ കൂടിയാട്ടകേന്ദ്രവും സംസ്ഥാന മ്യൂസിയം-മൃഗശാലാവകുപ്പും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ മന്ത്രാങ്കം കൂടിയാട്ടം സംഘടിപ്പിക്കുന്നു. സപ്തംബര്‍ 2 മുതല്‍ 6 വരെ വൈകീട്ട് അഞ്ചിനാണ് മന്ത്രാങ്കം കൂടിയാട്ടം.
കൂടിയാട്ടകേന്ദ്രവും മ്യൂസിയം-മൃഗശാലാവകുപ്പും മ്യൂസിയം ഓഡിറ്റോറിയത്തിലെ സ്ഥിരം വേദിയില്‍ അവതരിപ്പിച്ചുവരുന്ന പൈതൃക കലാസ്വാദന പരിപാടിക്ക് മൂന്നുവര്‍ഷം തികയുന്നതിന്റെ ഭാഗമായാണ് മന്ത്രാങ്കം കൂടിയാട്ടം അവതരിപ്പിക്കുന്നത്. കൂടിയാട്ട ആചാര്യന് കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിലാണ് അവതരണം.