ശിശുക്ഷേമസമിതിയില്‍ ഓണമാഘോഷിച്ചു

Posted on: 26 Aug 2015



തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ കുരുന്നുകള്‍ക്ക് ഓണക്കോടിയും ഓണസദ്യയും ഒരുക്കി പോലീസ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശുക്ഷേമ സമിതിയില്‍ നടന്ന ചടങ്ങ് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആര്‍.ജി. ഹരിലാല്‍ അധ്യക്ഷനായി. ഡി.സി.പി. കെ.എസ്. വിമല്‍, ശിശുക്ഷേമ സമിതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ്, പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ചന്ദ്രാനന്ദന്‍, ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത്, സനല്‍കുമാര്‍, ബാബു തോമസ്, കെ.വി. ഗിരീഷ് കുമാര്‍, അബ്ദുള്‍ കലാം തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram