കരുണാകരന് സ്മാരക മന്ദിരം തുറന്നു
Posted on: 26 Aug 2015
കല്ലാര്‍: പള്ളിവാസല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ കെ.കരുണാകരന് സ്മാരക മന്ദിരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.സിബി അധ്യക്ഷനായി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ.മണി, കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് അഡ്വ. ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, സി.എന്‍.സോമരാജന്, ജോര്‍ജ് തോമസ്, ജി.മുനിയാണ്ടി, അഡ്വ. സേനാപതി വേണു, എസ്.കെ.വിജയന്, പി.മുരുകേശന് തുടങ്ങിയവര്‍ സംസാരിച്ചു.