യൂത്ത് ഫ്രണ്ട് പ്രവര്‍ത്തക സമ്മേളനം
Posted on: 26 Aug 2015
നെയ്യാറ്റിന്‍കര: അരുവിയോട് താളത്രയം കലാ സാംസ്കാരിക കായികവേദി വാര്‍ഷികം തുടങ്ങി. വാര്‍ഷികാഘോഷം 29ന് സമാപിക്കും.
26ന് രാവിലെ 9 മുതല്‍ രക്തദാന ക്യാമ്പ്, രാത്രി 8ന് സ്മൃതി മധുരം. 27ന് രാവിലെ 10ന് ഓണക്കോടി വിതരണം, ഉച്ചയ്ക്ക് 3ന് കലാമത്സരങ്ങള്‍.
28ന് രാവിലെ 10ന് ഓണക്കളികള്‍, രാത്രി 8ന് നാടകം. 29ന് വൈകീട്ട് 6ന് സമാപന സമ്മേളനം, രാത്രി 9.30ന് നാടകം.
നെയ്യാറ്റിന്‍കര: മേക്കൊല്ല എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. നെയ്യാറ്റിന്‍കര യൂണിയന് ചെയര്മാന് എന്‍. ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ശശിധരദാസ് അധ്യക്ഷനായി. സെക്രട്ടറി മധുകുമാര്‍, ഫലോചനന്നായര്, നന്ദകുമാര്‍, സരോജിനിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര: എന്‍.സി.പി. കോവളം നിയോജകമണ്ഡലം കമ്മിറ്റി നിര്‍ധനര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അന്തിയൂര്‍ രവീന്ദ്രന്‍നായര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ആവാടുതുറ ശശി, മംഗലയ്ക്കല്‍ അശോകന് എന്നിവര്‍ സംസാരിച്ചു.
നെയ്യാറ്റിന്‍കര: കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് പാറശ്ശാല ജയേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അതിര്‍ത്തി വഴിയുള്ള വിഷപ്പച്ചക്കറി കടത്ത് തടയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എന്‍. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. കോട്ടുകാല്‍ ബിജു, തോന്നയ്ക്കല്‍ വിഷ്ണു, കാട്ടാക്കട ഷൈജു, ആനാട് മിഥുന്, സുരേഷ്, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.