സ്കൂട്ടര്‍ യാത്രക്കാരിയുടെ മാല ബൈക്കിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു
Posted on: 26 Aug 2015
വെഞ്ഞാറമൂട്: സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന അഭിഭാഷകയുടെ മാല ബൈക്കിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. കോലിയക്കോട് കാപ്പിച്ചിറ വീട്ടില്‍ അരുണയുടെ മൂന്നര പവന്റെ മാലയാണ് മോഷണം പോയത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയാണ് അരുണ.
കഴക്കൂട്ടം ബൈപാസില്‍ ശാന്തിഗിരി പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച രാവിലെ 10.50 നായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുമ്പോള്‍ പിന്നിലെ ബൈക്കില്‍ വന്ന മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മോഷ്ടാവ് ജാക്കറ്റും ഹെല്‍മെറ്റും ധരിച്ചിരുന്നു. പോത്തന്‍കോട് സ്റ്റേഷനില്‍ പരാതി നല്കി.