കെ.ടി.ഡി.സി.യുടെ ഫുഡ് കിയോസ്ക് മാസ്ക്കറ്റ് ഹോട്ടലില്‍ തുടങ്ങി
Posted on: 25 Aug 2015
തിരുവനന്തപുരം: മാസ്ക്കറ്റ് ഹോട്ടല്‍ പരിസരത്ത് പുതുതായി പണി കഴിപ്പിച്ച കെ.ടി.ഡി.സി. ഫുഡ് കിയോസ്കിന്റെ ഉദ്ഘാടനം ചെയര്മാന് വിജയന് തോമസ് നിര്‍വഹിച്ചു. ഗുണമേന്മയുള്ള ബേക്കറി ഉത്പന്നങ്ങള്‍ കൃത്രിമ നിറങ്ങളോ രാസപദാര്‍ഥങ്ങളോ ചേര്‍ക്കാതെ തയ്യാര്‍ ചെയ്ത് മിതമായ വിലയ്ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വഴിയാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വാങ്ങുന്നതിനനുയോജ്യമായ സ്ഥലത്താണ് കിയോസ്ക് പണികഴിപ്പിച്ചിട്ടുള്ളത്. ബേക്കറി ഉത്പന്നങ്ങള്‍ ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യവും മാസ്ക്കറ്റ് ഹോട്ടല്‍ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്.