ഓണക്കിറ്റ് വിതരണം

Posted on: 25 Aug 2015



വെട്ടുതുറ: കണിയാപുരം 586-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി. കരയോഗം പ്രസിഡന്റ് എം.കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. മേഖലാ കണ്‍വീനര്‍ എസ്.ഗോപിനാഥന്‍നായര്‍, വാര്‍ഡ് അംഗം ടി.ആര്‍.ഹരിപ്രസാദ്, കരയോഗം സെക്രട്ടറി കെ.വിജയകുമാര്‍, വനിതാസമാജം പ്രസിഡന്റ് രാജാഭായി അമ്മ എന്നിവര്‍ സംസാരിച്ചു. 170 പേര്‍ക്ക് എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം ആര്‍.രാജേഷ് ഓണക്കിറ്റ് വിതരണം ചെയ്തു. തിരുവോണനാളില്‍ ഉച്ചയ്ക്ക് 2.30ന് അത്തപൂക്കള മത്സരം നടത്തും.

More Citizen News - Thiruvananthapuram